അറിയാം മത്തിയുടെ ആരോഗ്യ ഗുണങ്ങൾ

അറിയാം മത്തിയുടെ ആരോഗ്യ ഗുണങ്ങൾ. രൂചികൊണ്ട് മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു മത്സ്യമാണ് മത്തി. വൈറ്റമിൻ ഡി, എ, ബി 12, പ്രോട്ടീൻ തുടങ്ങി മനുഷ്യ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ മത്തിയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ മത്തി കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഇവയിൽ ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഹൃദയത്തിനും തലച്ചോറിന്റെ ആരോ​ഗ്യത്തിനും മത്തി പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതിൽ അടങ്ങിരിക്കുന്ന കാൽസ്യവും വിറ്റാമിൻ ഡിയും എല്ലുകളുടെ ബലം വർധിപ്പിക്കാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.