മലയാളികള്‍ക്ക് പ്രിയപ്പെട്ട അച്ചാറുകളില്‍ പ്രധാനിയാണ് നെല്ലിക്ക അച്ചാര്‍

JANAPRIYAM REAL TASTE

ചേരുവകള്‍ :
നെല്ലിക്ക – 500 ഗ്രാം
നല്ലെണ്ണ – 50 ഗ്രാം
ഇഞ്ചി – ഒരു വലിയ കഷണം
വെളുത്തുള്ളി – ഒരു തുടം
ഉലുവ – 1 ടീസ്പൂണ്‍
മുളകുപൊടി – 5 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കായം പൊടി- അര ടീസ്പൂണ്‍
വിനാഗിരി – കാല്‍ ഗ്ലാസ്
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം :
നെല്ലിക്ക സ്റ്റീം ചെയ്ത് അടര്‍ത്തിവയ്ക്കുക.
നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് തീ കുറയ്ക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക. അടുത്തതായി ഉലുവ പൊടിച്ചത്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായം പൊടി എന്നിവ ചേര്‍ത്ത് എണ്ണ തെളിയുന്നതുവരെ ഇളക്കുക. മുളകിന്റെ പച്ച മണം മാറിയാല്‍ വിനാഗിരി ഒഴിച്ച് കുഴമ്പ് പരുവത്തില്‍ ആക്കുക. അതിനുശേഷം ഉപ്പിട്ട് അടര്‍ത്തിവച്ച നെല്ലിക്ക ചേര്‍ക്കാം. രുചികരമായ നെല്ലിക്ക അച്ചാര്‍ റെഡി.

LEAVE A REPLY