സീസണൽ ഇൻഫ്ലുവൻസ എ മൂലമുള്ള മരണങ്ങളിൽ ഈ വർഷം ഇന്ത്യയിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മരണ സംഖ്യയിൽ വൻ കുറവാണുണ്ടായിട്ടുള്ളത്. ലോകാരോഗ്യ സംഘടനയുടെയും ആരോഗ്യ മന്ത്രാലയത്തിൻ്റെയും കൃത്യമായ ഇടപെടൽ ഇതിനെ സ്വാധീനിച്ചിട്ടുണ്ട്. സീസണൽ ഇൻഫ്ലുവൻസ എ പനി ബാധിച്ച് ഇന്ത്യയിൽ 2024ൽ 347 മരണങ്ങൾ സംഭവിച്ചതായി ആരോഗ്യവിദഗ്തർ വ്യക്തമാക്കി. അതേസമയം ഈ വർഷം ഇത് 14 മരണങ്ങൾ മാത്രമായി ചുരുക്കപ്പെട്ടു. ക്ലിനിക്കൽ മാനേജ്‌മെൻ്റിൻ്റെയും വാക്‌സിനേഷൻ്റെയും ശരിയായ ഇടപെടലിലൂടെയാണ് ഇത് സാധ്യമായതെന്ന് ആരോഗ്യവിദഗ്തർ അഭിപ്രായപ്പെട്ടു. ശരിയായ ക്ലിനിക്കൽ മാനേജ്മെൻ്റും കൃത്യസമയത്ത് വാക്‌സിനേഷനും സ്ഥിതി മെച്ചപ്പെടുന്നതിന് പ്രധാന കാരണങ്ങളായി. ശരിയായ വാക്‌സിനേഷനും ഡോക്‌ടർമാരുടെ മാർഗ നിർദേശവും അത്തരം സീസണൽ ഇൻഫ്ലുവൻസയെ ചെറുക്കാൻ രോഗികളെ സഹായിക്കുന്നുവെന്ന് ആരോഗ്യവിദഗ്തർ വ്യക്തമാക്കി



















