ഇൻ്റർനെറ്റ് ഉപയോഗം നിർത്തിയാൽ എന്ത് സംഭവിക്കും?

ഇൻ്റർനെറ്റ് ഉപയോഗം നിർത്തിയാൽ എന്ത് സംഭവിക്കും? എപ്പോളെങ്കിലും അങ്ങനെ ഒന്ന് ചിന്തിച്ചിട്ടുണ്ടോ? അമിതമായ സ്ക്രീൻ ടൈം തലച്ചോറിനെ മന്ദഗതിയിലാക്കുമെന്നും, വെറും 2 ആഴ്ചം ഇൻ്റർനെറ്റ് ഒഴിവാക്കിയാൽ തലച്ചോറിന് 10 വയസ്സ് കുറയുന്നതായി തോന്നുമെന്നും കണ്ടെത്തല്‍. ശ്രദ്ധ, ഓർമ്മശക്തി, മാനസികാരോഗ്യം എന്നിവയിൽ കാര്യമായ മെച്ചം ഉണ്ടാകുമെന്ന് പുതിയ പഠനം സ്ഥിരീകരിക്കുന്നു. 467 പേരിൽ നടത്തിയ പരീക്ഷണത്തിൽ 91% പേർക്കും ശ്രദ്ധയിലും മാനസിക സുഖത്തിലും മെച്ചം അനുഭവപ്പെട്ടു. 71% പേർക്ക് ഉത്കണ്ഠ-വിഷാദം എന്നിവ കുറഞ്ഞു, 73% പേർക്ക് ചിന്താശക്തി വർദ്ധിച്ചു.സോഷ്യൽ മീഡിയ ഒഴിവാക്കിയവർക്ക് ജീവിതത്തിൽ കൂടുതൽ സന്തോഷം ലഭിച്ചതായി അനുഭവപ്പെട്ടു. യഥാർത്ഥ ബന്ധങ്ങൾക്കും ഹോബികൾക്കും കൂടുതല്‍ സമയം ലഭിച്ചു ഇൻ്റർനെറ്റ് ഡിറ്റോക്സിലൂടെ വിഷാദ മരുന്നുകളേക്കാൾ മികച്ച ഫലം എന്നാണ് റിപ്പോർട്ടുകൾ.