2000 രൂപയിലെ നാനോ ചിപ്പ്: ഏതോ വിരുതന്‍ ഒപ്പിച്ച കെട്ടുകഥ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കുന്ന 2,000 രൂപയുടെ നോട്ടുകളില്‍ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സ്ഥിരീകരിച്ചു.

കള്ളപ്പണം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1,000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഇത്തരത്തില്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയിലും നാനോ ചിപ്പ് ഘടിപ്പിച്ച നോട്ടുകള്‍ക്ക് പ്രചാരമേറി. പുറത്തിറങ്ങാന്‍ പോകുന്ന 2,000 രൂപ നോട്ടിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാല്‍ ധനകാര്യ സെക്രട്ടറി അശോക് ലാവാസ ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലോ റിസര്‍വ് ബാങ്ക് അധികൃതര്‍ ഇന്നലെ പുറത്തുവിട്ട ചിത്രങ്ങളിലോ നാനോ ചിപ്പ് ഘടിപ്പിച്ച നോട്ടുകളെ കുറിച്ച് പരാമര്‍ശമില്ല. രാവിലെ ധനകാര്യ സെക്രട്ടറി നടത്തിയ ട്വീറ്റില്‍ പുതിയ നോട്ടുകള്‍ കൂടുതല്‍ സുരക്ഷിതമാണെന്ന് മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നത്.

LEAVE A REPLY