ആരോഗ്യ മേഖലയില്‍ കൂടുതല്‍ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതില്‍ ഉന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്

ന്യൂ ഡൽഹി :ആരോഗ്യ മേഖലയില്‍ കൂടുതല്‍ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതില്‍ ഉന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്. ആരോഗ്യ വിദ്യാഭ്യാസം വളര്‍ത്തുന്നതിനും ഇന്ത്യന്‍ ആരോഗ്യ രംഗത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനും കൂടുതല്‍ നഴ്സിങ് കോളേജുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. 2014 മുതല്‍ 157 മെഡിക്കല്‍ കോളേജുകളാണ് സ്ഥാപിച്ചത്. ഇവയ്ക്കൊപ്പം എല്ലാ പ്രദേശങ്ങളിലും പുതുതായി 157 നഴ്സിങ് കോളേജുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

LEAVE A REPLY