മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് തട്ടിപ്പ്: ആ സാന്ദ്രാ തോമസ് ഞാനല്ല

malayalam-actress-sandra-thomas-marriage-photos
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറഞ്ഞ് വനിതാ സംരംഭകയായ സാന്ദ്രാതോമസില്‍ നിന്നും പണം തട്ടിയ കേസില്‍ ഡി.വൈ.എഫ്.ഐ നേതാവടക്കം ഏഴ് പേര്‍ പോലീസ് കസ്റ്റഡിയില്‍. കൊച്ചി സെന്‍ട്രല്‍ പോലീസാണ് സാന്ദ്രാ തോമസിന്റെ പരാതിയില്‍ ഏഴ് പേരെ പിടികൂടിയത്.

എന്നാല്‍ സംഭവം വാര്‍ത്തയായതോടെ യഥാര്‍ത്ഥത്തില്‍ പണികിട്ടിയത് ഫ്രൈഡേ ഫിലിം ഹൗസ് ഉടമയും നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസിനാണ്. സാന്ദ്രാതോമസില്‍ നിന്നും പണംതട്ടാന്‍ ശ്രമിച്ചെന്ന വാര്‍ത്ത വന്നതോടെ മാധ്യമങ്ങളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സാന്ദ്രയ്ക്ക് തുടരെ ഫോണ്‍കോള്‍കള്‍ ലഭിച്ചു. ഇതോടെ തട്ടിപ്പിന് ഇരയായ സാന്ദ്രാ തോമസ് ഞാനല്ല എന്ന് എന്ന വ്യക്തമാക്കി താരത്തിന് ഫേസ്ബുക്ക് പോസ്റ്റ് വരെ ഇടേണ്ടി വന്നു.

തട്ടിപ്പിന് ഇരയായ ആള്‍ക്ക് സിനിമാ മേഖലയുമായി ബന്ധമില്ലെന്ന് പോലീസും സ്ഥിരീകരിച്ചു. ഇതോടെയാണ് നടി സാന്ദ്രാ തോമസിനും ആശ്വാസമായത്. കലൂര്‍ സ്വദേശി സാന്ദ്രാ തോമസിനെ ഭീഷണിപ്പെടുത്തി പണവും രേഖകളും തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഫൈസല്‍ ഉള്‍പ്പെടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഡി.വൈ.എഫ്.ഐ പ്രദേശിക നേതാവും കറുകപ്പള്ളി സ്വദേശിയുമായ സിദ്ദിഖ്, ഫൈസല്‍, നിയാസ്, അജയന്‍, വിന്‍സന്റ്, കമാലുദീന്‍, തൃപ്രയാര്‍ സ്വദേശി ജോഷി എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.