ദമ്പതികളിൽ പ്രണയവികാരങ്ങൾ ആദ്യം കുറയുന്നത് ഭാര്യമാരിലെന്ന് പഠനം

വിവാഹം കഴിഞ്ഞ ദീർഘകാലം ഒന്നിച്ച് ജീവിക്കുന്ന ദമ്പതികളിൽ പ്രണയവികാരങ്ങൾ ആദ്യം കുറയുന്നത് ഭാര്യമാരിലെന്ന് പഠനം. മൂവായിരത്തിൽ അധികം ദമ്പതികളുടെ ബന്ധം പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. വിവാഹ നിശ്ചയമോ വിവാഹമോ കഴിഞ്ഞ് രണ്ട് വർഷം മുതൽ 20 വർഷം വരെയായി ഒന്നിച്ച് കഴിയുന്നവരിലാണ് പഠനം നടത്തിയത്. ഭാര്യയുടെയും ഭർത്താവിൻറെയും മനോഗതിയും ആർക്കൊപ്പമാണ് സമയം ചെലവഴിക്കുന്നതെന്നും കൃത്യമായ ഇടവേളകളിൽ അന്വേഷിച്ചാണ് പങ്കാളിയോട് തോന്നുന്ന സ്നേഹത്തിൻറെ അളവ് തിരിച്ചറിഞ്ഞ് ഡാറ്റ തയാറാക്കിയത്. ഇതിലാണ് ഭാര്യമാരിൽ പ്രണയവികാരങ്ങൾ ഭർത്താവിനേക്കാൾ വേഗത്തിൽ കുറയുന്നതായി തെളിഞ്ഞത്. സൈക്കോളജിക്കൽ സയൻസിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ പിറ്റ്‌സ്‌ബർഗിലെ കാർണഗീ മെലോൺ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് പഠനം നടത്തിയത്.

LEAVE A REPLY