ആലപ്പുഴയിൽ പേവിഷബാധയ്ക്കായി പ്രധിരോധ കുത്തിവെപ്പെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ട വയോധിക മരിച്ചതായി റിപ്പോർട്ട്

ആലപ്പുഴയിൽ പേവിഷബാധയ്ക്കായി പ്രധിരോധ കുത്തിവെപ്പെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ട വയോധിക മരിച്ചതായി റിപ്പോർട്ട്. തകഴി കല്ലേപ്പുറത്ത് 63 വയസ്സുകാരി ശാന്തമ്മ ആണ് മരിച്ചത്. ഒക്ടോബർ 21നായിരുന്നു വളർത്തു മുയലിന്റെ കടിയേറ്റ ശാന്തമ്മ വണ്ടാനം മെഡിക്കൽ കോളേജിലെത്തി വാക്‌സിൻ എടുത്തത് എന്നാണ് വിവരം. ടെസ്റ്റ് ഡോസിൽ തന്നെ അലർജി പ്രകടമായിരുന്നു. തുടർന്ന് മറുമരുന്ന് നൽകി വാക്‌സിൻ എടുത്തെങ്കിലും ശാന്തമ്മയുടെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു. ടെസ്റ്റ് ഡോസിൽ തന്നെ അലർജിയുണ്ടായിട്ടും മൂന്ന് വാക്‌സിനും എടുത്തെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശാന്തമ്മയുടെ മകൾ സോണിയ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.