പ്രമേഹ രോഗികൾക്ക് പിങ്ക് പേരായ്ക്കയാണോ, വെള്ള നിറത്തിലുള്ള പേരായ്ക്ക ആണോ സുരക്ഷിതം. ശരീരത്തിന് ആവശ്യമുള്ള നാരുകൾ, വിറ്റാമിൻ ഇ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ കലവറയാണ് പേരയ്ക്ക.ഉള്ളിൽ പിങ്ക് നിറത്തിലും വെള്ള നിറത്തിലുമുള്ള പേരയ്ക്കകൾക്ക് വ്യത്യസ്തമായ ഗുണങ്ങളാണ് ഉള്ളത്. പിങ്ക് പേരയ്ക്കയിൽ ലൈകോപ്പീൻ എന്ന ആന്റിഓക്സിഡന്റ് കൂടുതലാണ്. അത് ഹൃദയാരോഗ്യം സംരക്ഷിക്കുകയും കാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വിറ്റാമിൻ എയുടെ കലവറകൂടിയാണ് ഇവ. അതേസമയം വെളുത്ത പേരയ്ക്കയിൽ വിറ്റാമിൻ ഇയും ഫൈബറും അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിന്റെ പ്രതിരോധശേഷിയും ദഹനവും മെച്ചപ്പെടുത്തുമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. പിങ്ക് പേരയ്ക്കയിൽ കൂടുതലുള്ള ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. അതുവഴി രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പിങ്ക് പേരയ്ക്ക മധുരമുള്ളതാണെങ്കിലും അതിൽ കാണപ്പെടുന്ന നാരുകൾ, ആ മധുരത്തിന്റെ ഗ്ലൂക്കോസ് ഇഫക്റ്റ് ബാലൻസ് ചെയ്യുമെന്നും ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. പ്രമേഹരോഗികൾക്ക് പിങ്ക് പേരയ്ക്കയാണ് കൂടുതൽ നല്ലത് എന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത് . അതിൽ അടങ്ങിയിട്ടുളള നാരുകളും ആന്റിഓക്സിഡന്റുകളും രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കാൻ സഹായിക്കുന്നു. വെളുത്ത പേരയ്ക്കയും നല്ലതാണ്, പക്ഷേ അതിൽ നാരുകളുടെ അളവ് താരതമ്യേന കുറവാണ്.



















