ആലപ്പുഴയില്‍ രൂപമാറ്റത്തോടെ ജനിച്ച കുഞ്ഞിന് മാസങ്ങൾ പിന്നിട്ടിട്ടും ആശുപത്രി വിടാന്‍ സാധിച്ചിട്ടില്ല. കുഞ്ഞിന് ന്യുമോണിയ വിട്ടുമാറാത്ത സാഹചര്യത്തിൽ ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിച്ചാണ് ഇപ്പോഴും ശ്വസിക്കുന്നത്. 2024 നവംബര്‍ എട്ടിനായിരുന്നു കുട്ടിയുടെ ജനനം. വലിയ വിവാദമായ സംഭവത്തിൽ മൂന്നുമാസം കഴിഞ്ഞിട്ടും കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ല. കഴിഞ്ഞമാസം 15-ന് ശ്വാസംമുട്ടലിനെ തുടര്‍ന്ന് കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. 17-ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്കു മാറ്റി. കുറേ ദിവസം വെന്റിലേറ്ററിലായിരുന്നു. പിന്നീട് വെന്റിലേറ്ററില്‍ നിന്നും മാറ്റിയെങ്കിലും തീവ്രപരിചരണവിഭാഗത്തില്‍ തുടരുകയാണ്. കുഞ്ഞ് ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ ഏറെ സമയമെടുക്കുമെന്നുമാത്രമാണ് ഡോക്ടര്‍മാര്‍ വ്യക്തമാകുന്നത്. തീവ്രപരിചരണ വിഭാഗത്തിനുമുന്നില്‍ ഒരുമാസമായി അ ച്ഛനും അമ്മയും കാത്തിരിപ്പിലാണ്. കുഞ്ഞിന്റെ ചികിത്സ സൗജന്യമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും ഇടയ്ക്കിടെ മരുന്ന് പുറത്തുനിന്ന് വാങ്ങേണ്ടിവരാറുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.






















