കക്കി, ഷോളയാർ ഡാമുകൾ ഇന്ന് തുറക്കും

സംസ്ഥാനത്ത് കക്കി, ഷോളയാർ ഡാമ്മുകള്‍ ഇന്ന് തുറക്കും. ഇടുക്കി അണക്കെട്ടിൽ നിലവിൽ ഓറഞ്ച് അലേർട്ട് ആണ്. 2396.90 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ഷട്ടർ തുറന്ന് ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും. 2397.85 അടിയിൽ എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക. 133 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് ശേഷവും കേരള ഷോളയാർ ഡാം ഷട്ടറുകൾ 10 മണിയോടെയും തുറക്കും. കേരള ഷോളയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി 100 ക്യു മെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും. 6 മണിക്കൂറുകൊണ്ട് വെള്ളം ചാലക്കുടി പുഴയിലെത്തും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ അധികാരികളുടെ നിർദ്ദേശ പ്രകാരം ക്യാമ്പുകളിലേക്ക് ഉടൻ മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു.

കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് ശേഷം തുറക്കും. അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ ഉയർത്തി 100 മുതൽ 200 മാക്സ് വെള്ളം വരെ തുറന്ന് വിടാനാണ് തീരുമാനം. ഇതുമൂലം പമ്പാനദിയിലും കക്കാട്ടറിലും 10 മുതൽ 15 സെന്റീമീറ്റർ വരെ ജലനിരപ്പ് ഉയരാനാണ് സാധ്യത. തീരത്ത് താമസിക്കുന്നവർക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകി. പമ്പയിലും അച്ചൻകോവിലാറ്റിലും ഉയർന്ന ജലനിരപ്പാണ്.

LEAVE A REPLY