സംസ്ഥാന സർക്കാരിൻ്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇടുക്കി ജില്ലയിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. ഇടുക്കി മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റൽ, ബോയിസ് ഹോസ്റ്റൽ, സ്റ്റാഫ് ക്വാർട്ടേഴ്സ്, ലാബുകൾ, കൂടാതെ ജില്ലാ ടിബി ഓഫീസിന്റെ പുതിയ കെട്ടിടം, അടിമാലിയിലെ ഡയാലിസിസ് സെന്റർ, ഏലപ്പാറ തോട്ടം തൊഴിലാളി മേഖലയിലെ പുതിയ കുടുബാരോഗ്യ കേന്ദ്രം തുടങ്ങിയ വിവിധ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.