അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ റിയാലിറ്റി ഷോ താരം അറസ്റ്റിൽ

അഞ്ചൽ: അഞ്ചൽ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം അറസ്റ്റിൽ. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആശുപത്രിയിൽ മദ്യപിച്ചെത്തിയ മധു, രോഗികളിരിക്കുന്ന കസേരയിൽ കയറി കിടക്കുകയും ജീവനക്കാർ ഇത് ചോദ്യം ചെയ്തതോടെ രോഗികളെയും ജീവനക്കാരെയും ഇയാൾ അസഭ്യം പറയുകയും ചെയ്തു. ജീവനക്കാർ ഇയാളെ പുറത്താക്കാൻ ശ്രമിച്ചതോടെയാണ് ആശുപത്രിയിൽ അതിക്രമം നടത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി അനുനയിപ്പിച്ച് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മധു വഴങ്ങാത്തതിനെ തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ അറസ്ററ് ചെയ്യുകയുമായിരുന്നു. സ്റ്റേഷനില്‍ എത്തിച്ച പ്രതിക്കെതിരെ മദ്യപിച്ചു ബഹളം വച്ചതിന് പൊലീസ് കേസെടുക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.

LEAVE A REPLY