മുട്ടിന് സാരമായി പരിക്കേറ്റ മലയാളി ലോങ്ജമ്പ് താരം എം. ശ്രീശങ്കറിന്റെ ശസ്ത്രക്രിയ പൂർത്തിയായി. ദോഹയിലായിരുന്നു ശസ്ത്രക്രിയ. അധികം വൈകാതെ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് വിവരം. ബെല്ലാരിയിലെ ജെ.എസ്.ഡബ്ല്യു. അക്കാദമിയിലായിരിക്കും തുടർന്നുള്ള ചികിത്സയും പരിശീലനവും. കഴിഞ്ഞയാഴ്ച പരിശീലനത്തിനിടെ പരിക്കേറ്റ ശ്രീശങ്കർ പാരീസ് ഒളിമ്പിക്സിൽ നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞവർഷം ഏഷ്യൻ അത്ലറ്റിക് മീറ്റിൽ 8.37 മീറ്റർ ചാടിക്കൊണ്ടാണ് യോഗ്യത ഉറപ്പിച്ചത്. പരിക്കിൽ നിന്ന് വൈകാതെ തിരിച്ചുവരുമെന്ന് ശ്രീശങ്കർ സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.