ജപ്പാൻകാരുടെ ആരോഗ്യത്തിന്റെ രഹസ്യം

ജപ്പാൻകാരെ കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന ഘടകങ്ങളെക്കുറിച്ച് വ്യക്തമാക്കി ആരോഗ്യവിദഗ്തർ. സമ്മർദ്ദം അതിൽ ഒരു ഘടമാണ്. ദീർഘകാല സമ്മർദ്ദം മസ്തിഷ്കാരോഗ്യത്തേയും ഉപാപചയ ആരോഗ്യത്തെയും ബാധിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെയും പ്രമേഹത്തിന്റെയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഭക്ഷണക്രമം ഒരു പ്രധാന ഘടകമാണ്. ജപ്പാനിലെ ആളുകൾ വളരെ കുറഞ്ഞ അളവിലാണ് ഭക്ഷണം കഴിക്കുന്നത്. കൂടാതെ ജപ്പാനിലെ ആളുകൾ കൂടുതലായും നടത്തതത്തെ ആശ്രയിക്കുന്നവരാണ്. നടത്തം ശീലമാക്കുന്നത് നമ്മുടെ ആരോഗ്യത്തിന് മികച്ചതാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹികഘടനയാണ് ജപ്പാനിലേത്. അതായത്, പ്രായമായവരെയും മാനസിക പ്രശ്നങ്ങളുള്ളവരേയും അവർ ഉൾക്കൊള്ളുന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ ശീലമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്.