സംസ്ഥാനത്ത് ശക്തമായ മഴയും മഴക്കെടുതിയും. കനത്ത മഴയില്‍ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തു. റവന്യു മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍മാര്‍ എന്നിവരുമായി മുഖ്യമന്ത്രി വി.ഡി സതീശന് ചര്‍ച്ച നടത്തി. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോട്ടയം ജില്ലയിലാണെന്നാണ് റിപ്പോര്‍ട്ട്. ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും റിപ്പോര്‍ട്ട് ചെയ്തു.
അതിശക്തമായ മഴയില്‍ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ വലിയ നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തി. അടൂര്‍മലയില്‍ ഉരുള്‍പൊട്ടി. അപകടത്തില്‍ ഒരു വീട്ടമ്മയക്ക് ജീവന് നഷ്ടമായി. പത്തനംതിട്ട റാന്നിയില്‍ വെള്ളം കയറി വീടുകള്‍ മുങ്ങി. റോഡുകളും ടൗണു വെള്ളത്തിലായി. പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നതും ആശങ്ക പരത്തുന്നു. കോട്ടയം പാലായില്‍ റോഡുകളും ടൗണും വെള്ളത്തിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.



















