കാൻസർ ബാധിതനായതിനാൽ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെന്ന് ബി.ജെ.പി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി. കഴിഞ്ഞ ആറ് മാസങ്ങളായി താൻ ക്യാൻസർ ചികിത്സയിലായിരുന്നു എന്ന് മോദി എക്സിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസമായി ഞാൻ ക്യാൻസറുമായി മല്ലിടുകയാണ്. ഇപ്പോൾ ഇക്കാര്യം ജനങ്ങളോട് പറയേണ്ട സമയമായെന്ന് എനിക്ക് തോന്നുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കാര്യമായൊന്നും എനിക്ക് ചെയ്യാൻ കഴിയില്ല. എല്ലാം പ്രധാനമന്ത്രിയോട് പറഞ്ഞു. എല്ലായ്പ്പോഴും രാജ്യത്തോടും ബിഹാറിനോടും പാർട്ടിയോടും നന്ദിയുള്ളവനായിരിക്കും, എന്നും സുശിൽ എക്സിൽ പങ്കുവെച്ചു.