ഹൈപ്പർടെൻഷൻ കുട്ടികളെയും ബാധിക്കുമെന്ന് പഠനം

ഹൈപ്പർടെൻഷൻ കുട്ടികളെയും ബാധിക്കുമെന്ന് പഠനം. സ്വീഡനിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനുപിന്നിൽ. അമിതവണ്ണക്കാരായ കുട്ടികളേയും കൗമാരക്കാരേയുമാണ് ഹൈപ്പർടെൻഷൻ കൂടുതലായി ബാധിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. അമിതവണ്ണം കുറയ്ക്കാനുള്ള മാർ​ഗങ്ങൾ സ്വീകാരിച്ചാൽ ഹൈപ്പർടെൻഷനും മറ്റ് അനുബന്ധരാേ​ഗങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് പഠനം പറയുന്നു. കൂടാതെ കുട്ടിക്കാലത്തുതന്നെ ആരോ​ഗ്യകരമായ ഭക്ഷണവും ജീവിതശൈലിയും സ്വീകാരിച്ചാൽ രക്തസമ്മർ​ദത്തെ പ്രതിരോധിക്കാൻ കഴിയുമെന്നും ഗവേഷകർ പഠനത്തിൽ കൂട്ടിച്ചേർത്തു. മുതിർന്നവരിൽ അടിവയറിലും അരക്കെട്ടിനു ചുറ്റും അടിയുന്ന കൊഴുപ്പ് ഹൈപ്പർടെൻഷന് കാരണമാകുമെന്ന് ഗവേഷകർ പഠനത്തിൽ പറയുന്നു. 1948-നും 1968-നും ഇടയിൽ ജനിച്ച 1,683 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് ​ഗവേഷകർ പഠനം നടത്തിയത്. മെയ് മാസത്തിൽ വെനീസിൽ വച്ചുനടക്കുന്ന യൂറോപ്യൻ കോൺ​ഗ്രസിൽ ​പഠനം അവതരിപ്പിക്കും. സ്വീഡനിൽ നിന്നുള്ള പോപ്പുലേഷൻ സ്റ്റഡിയെ ആധാരമാക്കിയാണ് ഗവേഷകർ പഠനം നടത്തിയത്.

LEAVE A REPLY