തിരുച്ചുവരവില്ലാത്ത ആദ്യ ചൊവ്വായാത്ര നടത്തുക ഒരു സ്ത്രീ… വെളിപ്പെടുത്തലുമായി നാസ

ഒരിക്കല്‍ പോയാല്‍ പിന്നെ തിരികെ ഭൂമിയില്‍ എത്താനാകില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ചൊവ്വയിലേയ്ക്ക് കാലുകുത്താന്‍ ആദ്യം പുറപ്പെടുക ഒരു സ്ത്രീയെന്ന് വെളിപ്പെടുത്തി അമേരിക്കല്‍ ബഹിരാകാശ ഏജന്‍സി നാസ. പക്ഷേ, ആരാണ് ആ സ്ത്രീ എന്ന് വെളിപ്പെടുത്തിയിട്ടില്ല.

മനുഷ്യന്റെ ചൊവ്വാ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേയ്ക്ക് അടുക്കുമ്പോള്‍ മുന്നില്‍ വനിതകളാണെന്നാണ് നാസ നടത്തിയിരിക്കുന്ന പുതിയ വെളിപ്പെടുത്തല്‍.

നാസ അഡ്മിനിസ്‌ട്രേറ്ററും രാഷ്ട്രീയക്കാരനുമായ ജിം ബ്രൈഡന്‍സ്‌റ്റെനാണ് ചൊവ്വയിലെ മനുഷ്യ കുടിയേറ്റ പദ്ധതികളില്‍ സ്ത്രീകള്‍ക്കാണ് മുന്‍ഗണനയെന്ന വിവരം പുറത്തു വിട്ടിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക റേഡിയോ അഭിമുഖ പരിപാടിയായ സയന്‍സ് ഫ്രൈഡേക്കിടെയാണ് ബ്രൈഡന്‍സ്‌റ്റൈന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വയില്‍ മാത്രമല്ല, വൈകാതെ ചന്ദ്രനിലേയ്ക്കും നാസയുടെ വനിതാ ബഹിരാകാശ യാത്രികര്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ ബഹിരാകാശ യാത്രികര്‍ മാത്രമുള്ള ആദ്യത്തെ ബഹിരാകാശ നടത്തം ഈ മാസ അവസാനം നടക്കുമെന്ന് നാസ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബഹിരാകാശ യാത്രികരായ അന്ന മ€െയ്‌നും ക്രിസ്റ്റീന കോചുമായിരിക്കും ഈ ചരിത്രത്തില്‍ പങ്കാളികളാകുക.

LEAVE A REPLY