മാർച്ച് 3 ലോക കേൾവി ദിനം

തിരുവനന്തപുരം: ഇന്ന് ലോക കേൾവി ദിനം. കേൾവി ശക്തി നഷ്ടമാവുന്ന അവസ്ഥകളെക്കുറിച് പൊതുജനത്തിന് അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന മാർച്ച് മൂന്നിന് ലോക ശ്രവണ ദിനം അഥവാ ലോക കേൾവി ദിനം ആചരിക്കുന്നു. വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ശ്രവണ നഷ്ടം തടയുന്നതിനും മെച്ചപ്പെട്ട ശ്രവണ പരിചരണത്തിനുമുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ കാമ്പെയ്‌ൻ. 2007 ലാണ് ആദ്യ പരിപാടി നടന്നത്.2016 ന് മുമ്പ് ഇത് ഇൻ്റർനാഷണൽ ഇയർ കെയർ ഡേ എന്നും അറിയപ്പെട്ടിരുന്നു.