മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു

ള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മലപ്പുറം പുതുപ്പറമ്പ് സ്വദേശി ഷാഹിര്‍ ആണ് മരിച്ചത്. ആള്‍ക്കൂട്ടാക്രമണത്തില്‍ മനംനൊന്താണ് യുവാവിന്റെ ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സംഭവത്തില്‍ 15 പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. യുവാവിന്റെ ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഡോക്റ്റര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കി.

LEAVE A REPLY