പുകയിൽ വലഞ്ഞു കൊച്ചി

കൊച്ചി: എറണാകുളം ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിലുണ്ടായ പുകയില്‍ വലഞ്ഞു കൊച്ചിയും പരിസര പ്രദേശങ്ങളും. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തൃപ്പൂണിത്തുറയില്‍ നിന്ന് നാല് അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയെങ്കിലും തീയണയ്ക്കാനാവാത്ത സാഹചര്യത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി എട്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ശക്തമായി കാറ്റു വീശുന്നത് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

LEAVE A REPLY