കൃത്യമായി ഉറങ്ങാതെ രാവിലെ നടക്കാനും ഓടാനും ഇറങ്ങിയാൽ അനാരോഗ്യമാകും എന്ന് ഐ.എം.എ

കൃത്യമായി ഉറങ്ങാതെ രാവിലെ നടക്കാനും ഓടാനും ഇറങ്ങിയാൽ അനാരോഗ്യമാകും എന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് ഡോ.സുല്‍ഫി നൂഹു. 5 എ എം ക്ലബ് ഒക്കെ നല്ലതാണ് പക്ഷെ, ദിവസവും നാലു മണിക്കൂറും അഞ്ചു മണിക്കൂറും മാത്രം ഉറങ്ങി അതിരാവിലെ വ്യായാമം ചെയ്യുന്നത് അനാരോഗ്യകരമാണ്.

ഉറക്കം തലച്ചോറിനെയും സർവ്വ നാഡി ഞരമ്പുകളെയും മനസ്സിനെയും സർവ്വതിനെയും യുവത്വത്തിൽ തന്നെ നിലനിർത്തും. എട്ടു മണിക്കൂർ 7 മണിക്കൂർ ഉറങ്ങിയില്ലെങ്കിൽ പിന്നെ 2 മണിക്കൂറോ 5 മണിക്കൂറോ ഓടിയിട്ട് കാര്യമില്ല. ഓർമ്മശക്തിയും ബുദ്ധിശക്തിയും ശരീരവും മനസ്സും സർവ്വതും രോഗവിമുക്തമാകാൻ നല്ല ഉറക്കം അനിവാര്യമാണ്.ഏറ്റവും വലിയ ഇമ്മ്യൂണിറ്റി ഗുളിക ഉറക്കമാണ്.

LEAVE A REPLY