തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തോ മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയവരുടെയും അവിവാഹിതരായ പെണ്മക്കള്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള നോര്‍ക്കയുടെ പ്രവാസി തണല്‍ പദ്ധതിയിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 25,000 രൂപ ഒറ്റത്തവണയായി സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി.
പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്.പി ഫൗണ്ടേഷന്വഴിയാണ് ധനസഹായം നല്‍കുന്നത്. ഇതുവരെ 140പേര്‍ക്ക് സഹായം നല്‍കിക്കഴിഞ്ഞു. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.norkaroots.org എന്ന വെബ്സൈറ്റിലെ തണല്‍ എന്ന ലിങ്ക് ഉപയോഗിക്കാമെന്ന് നോര്‍ക്ക അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്കയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.