കൊവാക്സിൻ അതിതീവ്ര വൈറസിനെ പ്രതിരോധിക്കുമെന്ന അനുകൂല പഠന റിപ്പോർട്ടുമായി ഐസിഎംആർ. ജനിതക മാറ്റം വന്ന യുകെയിലെ വൈറസിനെ പ്രതിരോധിക്കാൻ കൊവാക്സിന് സാധിക്കുമെന്നാണ് പഠന റിപ്പോർട്ടുകളിൽ പറയുന്നത്.
ഭാരത് ബയോട്ടെക്കാണ് ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന കോവാക്സിന്റെ നിർമ്മാതാക്കൾ. കൊവാക്സിനെതിരെ ഒത്തിരി എതിർപ്പുകൾ പരീക്ഷണ ഘട്ടത്തിൽ ഉയർന്നിരുന്നു. മൂന്നാം ഘട്ട പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയെങ്കിലും കൊവാക്സിൻ ഉപയോഗിക്കേണ്ടതില്ല എന്ന നിലപാടാണ് കേരളമടക്കം പല സംസ്ഥാനങ്ങളും സ്വീകരിച്ചിരുന്നത്. എന്നാൽ കൊവാക്സിൻ നിർമ്മാതാക്കളും ഡ്രഗ് റെഗുലേറ്റർ അതോറിറ്റിയും കൊവാക്സിൻ സുരക്ഷിതമാണ് എന്ന് തന്നെയാണ് വ്യക്തമാക്കിയത്.