കൊല്‍ക്കത്തയില്‍ സമനില കുരുക്ക്, ബ്ലാസ്റ്റേഴ്‌സിന് കൊച്ചിയില്‍ ജീവന്‍മരണ പോരാട്ടം

കൊല്‍ക്കത്ത: ഐ.എസ്എല്ലിലെ നിര്‍ണ്ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ വക സമനില കുരുക്ക്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയില്‍ തന്നെ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു.

കളിയുടെ എട്ടാം മിനിറ്റില്‍ സി.കെ വിനീതിന്‌റെ ഹെഡറിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ നേടി. എന്നാല്‍ 17-ാം മിനിറ്റില്‍ പിയേഴ്‌സണിലൂടെ കൊല്‍ക്കത്ത ഗോള്‍ മടക്കി. കൊച്ചിയില്‍ നടക്കുന്ന അടുത്ത മത്സരം വിജയിച്ചാല്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് സെമി പ്രവേശനം സാധ്യമാകൂ.

രണ്ട് ടീമുകള്‍ക്കും രണ്ട് മത്സരം ബാക്കിയുണ്ട്. പക്ഷേ കൊല്‍ക്കത്തയ്ക്ക് ഗോളിന്‌റെ ആനുകൂല്യമുണ്ട്. പോയിന്‌റാകട്ടെ ഇരു ടീമുകള്‍ക്ക് തുല്യവും.

LEAVE A REPLY