റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഉയര്‍ത്തുന്നതിന് ശിപാര്‍ശ: നടപടിക്ക് തയ്യാറാകാതെ സര്‍ക്കാര്‍

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനുള്ള ശുപാര്‍ശ പി.എസ്.സിക്ക് കൈമാറാതെ സര്‍ക്കാര്‍. തിരഞ്ഞെടുത്ത 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ആയെങ്കിലും ശിപാര്‍ശ കൈമാറല്‍ വൈകുകയാണ്.

നിയമനം സംബന്ധിച്ച് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ നടത്തിവന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. 18 അധ്യാപക തസ്തികയിലെ ലിസ്റ്റ് നീട്ടുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് ഭാവിയില്‍ വലിയ നിയമ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന സംശയമാണ് നിലവില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഇതേ നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പി.എസ്.സി ശുപാര്‍ശ തള്ളിക്കളയാന്‍ സാധ്യതയുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.