അവക്കാഡോ കഴിക്കുന്നതിലെ ആരോഗ്യ ഗുണങ്ങള്‍

ദിവസേന ഒരു അവക്കാഡോ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ. അവക്കാഡോ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും, നാരുകളും അടങ്ങിരിക്കുന്നതിനാൽ ശരീരത്തിൽ നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കുന്നു. ഹൃദയാരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി പതിവായി അവക്കാഡോ കഴിക്കുന്നത്, ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് ആരോഗ്യവിദഗ്ർ പറയുന്നത്. കൂടാതെ അവക്കാഡോയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും, നാരുകളും അടങ്ങിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാനും മികച്ചതാണ്. ബി വിറ്റാമിനുകൾ, മാഗ്നിഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിരിക്കുന്നതിനാൽ അവക്കാഡോ ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്നു. അവക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പ് , പ്രതിയേകിച്ച് ഒമേഗ 3 ഫാക്ടി ആസിഡുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. അവക്കാഡോ പതിവായി കഴിക്കുന്നത് മെമ്മറി, ഏകാഗ്രത, മൊത്തത്തിലുള്ള തലച്ചോറിന്റെ ആരോഗ്യത്തെ നിലനിർത്താനും സഹായിച്ചേക്കാമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ, തുടങ്ങിയ ആന്റിഓസിഡന്റുകൾ അവക്കാഡോയിൽ അടങ്ങിട്ടുണ്ട്. കൂടാതെ അസ്ഥികളുടെ ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റാമിൻ കെ, മാഗ്നിഷ്യം, ഫോളേറ്റ്, എന്നിവ അടങ്ങിട്ടുണ്ട്.