കുവൈത്തില്‍ പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസികളെ കൊള്ളയടിച്ച യുവാവ് അറസ്റ്റില്‍

കുവൈറ്റ് സിറ്റി: കുവൈത്തില്‍ പൊലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസികളെ കൊള്ളയടിച്ച യുവാവ് അറസ്റ്റില്‍. കുവൈത്തി പൗരനാണ് അറസ്റ്റിലായത്. പത്ത് പ്രവാസികളില്‍ നിന്ന് പണം തട്ടിയെടുത്തതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പൊലീസിലുള്ള പേടി മുതലെടുത്തായിരുന്നു മോഷണം. ഇയാള്‍ക്കെതിരെ നേരത്തെയും നിരവധി പ്രവാസികള്‍ പരാതി നല്‍കിയിരുന്നു. ഇവരെല്ലാം പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ തിരിച്ചറിയുകയും ചെയ്‍തു. കുറ്റകൃത്യങ്ങള്‍ക്കു വേണ്ടി ഇയാള്‍ വ്യാജ തിരിച്ചറിയല്‍ കാർഡ് നിര്‍മിച്ച് ഉപയോഗിച്ചു വരികയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പ്രവാസികളെ തടഞ്ഞുവെയ്ക്കുകയും അവരില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും പിടികൂടുകയുമായിരുന്നു ഇയാളുടെ രീതി. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

LEAVE A REPLY