മാസപ്പടി കേസ്: അന്വേഷണം തടയേണ്ടതില്ലെന്ന് ഹൈക്കോടതി

മാസപ്പടി കേസില്‍ നടക്കുന്ന ഇ.ഡി അന്വേഷണം തടയണമെന്ന സി.എം.ആര്‍.എല്ലിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. തല്‍ക്കാലം സ്‌റ്റേ ഇല്ലെന്നും അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

കോടതിയില്‍ നടക്കുന്ന വാദം അവസാനിക്കുന്നതുവരെ അന്വേഷണത്തില്‍ സ്‌റ്റേ ഉണ്ടാവില്ല. രണ്ട് വര്‍ഷത്തോളം പഴക്കമുള്ള കേസായതിനാല്‍ വാദം അധികം നീട്ടിക്കൊണ്ടുപോകേണ്ട എന്നാണ് കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചത്.