ഡോപ്പമിൻ വർധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡോപ്പമിൻ വർധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ദിവസം മുഴുവൻ ഊർജ്ജസ്വലമായി നിലനിൽക്കുന്നതിന് ഡോപ്പമിന്റെ ഉൽപാദനം വളരെ പ്രധാനമാണ്. തലച്ചോറിൽ നിന്ന് പുറപ്പെടുന്ന ഡോപ്പമിൻ സമ്മർദവും ഉത്കണ്ഠയും നീക്കാനും പോസിറ്റീവ് ആയി ചിന്തിക്കാനും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ഡോപ്പമിൻ ഉൽപാദനം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യകരമായ 15 മിനിറ്റ് പ്രഭാത ദിനചര്യ പിന്തുടരാം എന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. അതിന് മുൻപ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ് , മൊബൈൽ ഫോണുകൾ രാത്രി കിടക്കയിൽ സൈഡിൽ നിന്ന് ചാർജ് ചെയ്യുന്നത് ഒഴിവാക്കുക എന്നത്. ഉണർന്ന ശേഷം 15 മിനിറ്റ് സ്‌ക്രീൻ ടൈം ഒഴിവാക്കാം. ഫോൺ സ്‌ക്രോൾ ചെയ്യുന്നതിന് പകരം, ഉണർന്ന ഉടൻ തന്നെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുക, ബെഡ് വൃത്തിയാക്കുന്നതും തണുത്ത വെള്ളം മുഖത്തൊഴിക്കുന്നതും പല്ലുകൾ ബ്രഷ് ചെയ്യുന്നതു പോലുള്ള സിംപിൾ ശീലങ്ങൾ തലച്ചോറിൽ നിന്ന് ഡോപ്പമിൻ പുറപ്പെടുവിക്കാൻ സഹായിക്കുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു.