2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡിന് ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എന്‍. പ്രഭാകരന്‍ അര്‍ഹനായി. അദ്ദേഹം രചിച്ച മായാമനുഷ്യര്‍ എന്ന നോവലാണ് മലയാളത്തില്‍നിന്ന് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഒരു ലക്ഷംരൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് 31-ന് ന്യൂഡല്‍ഹിയില്‍വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.



















