സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമെന്ന് സൂചന. വൈകിട്ട് ഏഴ് മുതല്‍ 12 വരെയാണ് നിയന്ത്രണമുള്ളത്. 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍വരെ നിയന്ത്രണം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നലെ സംസ്ഥാനത്ത് പലയിടങ്ങളിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ദേശിയ തലത്തില്‍ വൈദ്യൂതിയുടെ കുറവ് രേഖപ്പെടുത്തിയതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും വൈദ്യുതി ലഭിക്കാത്തതും മഴ കുറഞ്ഞതും വൈദ്യുതി ക്ഷാമത്തിന് കാരണമായിട്ടുണ്ട്. ഇന്നലെ പലയിടത്തും 30 മിന്നിറ്റുവരെ വൈദ്യുതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങളാണ് സര്‍ക്കാരിന് എതിരെ ഉയരുന്നത്.