മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് തിരുവല്ല മജിസ്ട്രറ്റ് കോടതി. രാഹുലിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ പോലും കോടതി തയ്യാറായില്ല. ജനുവരി 15 വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ പോലീസ് കസ്റ്റഡിയില്‍ തുടരും. 16ന് രാഹുലിന്റെ ജാമ്യഹര്‍ജി പരിഗണിക്കും.
അതേസമയം, പോലീസ് വാഹനത്തിലേയ്ക്ക് കയറുന്നതിന് ഇടയില്‍ രാഹുലിനെ ജനക്കൂട്ടം ചീമുട്ടകൊണ്ട് എറിഞ്ഞു. വളരെ പണിപ്പെട്ടാണ് രാഹുലിനെ പോലീസ് വാഹനത്തില്‍ കയറ്റിയത്. കേസിന്റെ തുടര്‍ നടപടികള്‍ക്കായി മൂന്നാമത്തെ കേസിലെ അതിജീവിത വിദേശത്തുനിന്നും നാട്ടിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. അന്വേഷണ സംഘത്തിന് നേരിട്ട് മൊഴി നല്‍കാനാണ് അതിജീവിത എത്തിയിരിക്കുന്നത്.



















