ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയെ ദ്വാരപാലക ശില്‍പ്പ കേസിലും പ്രതിചേര്‍ത്തു

ശബരിമലയിലെ സ്വര്‍ണ കട്ടിളപാളി കടത്തിയ കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ശബരിമല ദ്വാരപാലക ശില്‍പ്പ കേസിലും പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടിക്ക് കോടതിയുടെ അനുമതി. തന്ത്രിക്ക് തട്ടിപ്പില്‍ ബന്ധമുണ്ടെന്ന എസ്‌ഐടി റിപ്പോര്‍ട്ട് ശരിവച്ചാണ് കൊല്ലം വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം.

സ്വര്‍ണം ചെമ്പാക്കിയ വ്യാജ മഹസറില്‍ തന്ത്രി ഒപ്പിട്ട് ഗൂഡാലോചനയില്‍ പങ്കാളിയായെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തല്‍ ശരിവച്ചാണ് കോടതിയുടെ നിര്‍ദ്ദേശം. ജയിലിലെത്തി അന്വേഷണ സംഘം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, തന്ത്രിയുടെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റി. മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് നീട്ടുകയും ചെയ്തു. ഈ മാസം 27വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്