ഫ്രീ വിസയിലെത്തി ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൗദി

റിയാദ്: സൗദിയില്‍ ഫ്രീ വിസയിലെത്തി സ്വന്തമായി ജോലിനോക്കുന്ന വിദേശികള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇത്തരക്കാര്‍ പിടിയിലായാല്‍ മൂന്നുമാസംവരെ ജയില്‍ശിക്ഷയും അമ്പതിനായിരം റിയാല്‍ വീതം പിഴയും ഈടാക്കും.

സൗദിയില്‍ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വിസകള്‍ പുറത്ത് മറിച്ചുനല്‍കുന്ന രീതിക്കെതിരെയാണ് നടപടി. ഇത്തരത്തില്‍ വിസയിലെത്തി പുറത്ത് ജോലി ചെയ്ത് പിടിക്കപ്പെട്ടാല്‍ വിദേശികളെ നാടുകടത്തും. സ്‌പോണ്‍സര്‍മാര്‍ക്ക് മൂന്നുമാസംവരെ ജയില്‍ശിക്ഷയും പിഴയും ലഭിക്കും. പിടിക്കപ്പെടുന്ന തൊഴിലാളികളുടെ എണ്ണം അനുസരിച്ച് സ്‌പോണ്‍സര്‍ക്കുള്ള ശിക്ഷയും വര്‍ധിക്കും.

LEAVE A REPLY