പാക്കിസ്ഥാന് അമേരിക്കന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ താക്കീത്

വാഷിംഗ്ടണ്‍: പാക്കിസ്ഥാന് താക്കീത് നല്‍കി വീണ്ടും അമേരിക്ക. അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയണമെന്ന് പാക്കിസ്ഥാനോട് അമേരിക്കന്‍ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. അടുത്തിടെ ഇന്ത്യയുടെ സിആര്‍പിഎഫ് സൈനികര്‍ക്ക് എതിരെ നടന്നതുപോലെയുള്ള ആക്രമണങ്ങള്‍ മേഖലയുടെ സുരക്ഷയ്ക്ക് വന്‍ ഭീഷണിയാണ്. പാക്കിസ്ഥാന്‍ ഭീകരസംഘടനകളുടെ സുരക്ഷിത താവളം ആകരുതെന്നും അമേരിക്ക ആവര്‍ത്തിച്ചു.

ഭീകരര്‍ക്ക് സാമ്പത്തികസഹായം എത്തുന്നത് തടയണം. ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അമേരിക്ക പാകിസ്ഥാനോട് നിര്‍ദ്ദേശിച്ചു. അതിര്‍ത്തി കടന്നുള്ള എല്ലാത്തരം സൈനിക നീക്കവും ഇന്ത്യയും പാകിസ്ഥാനും ഉടന്‍ അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു . അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കാനുള്ള അടിയന്തര നടപടികള്‍ രണ്ട് രാജ്യങ്ങലും ഉടന്‍ എടുക്കണമെന്നും നേരിട്ടുള്ള ആശയവിനിമയം പുനസ്ഥാപിക്കണമെന്നും അമേരിക്ക ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. ഇനിയൊരു സൈനിക നടപടി ഉണ്ടായാല്‍ സാഹചര്യങ്ങള്‍ മോശമാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY