പെട്രോളിനും ഡീസലിനുമൊപ്പം കുതിച്ചുയർന്ന് പാചക വാതക വിലയും

പാചക വാതക വിലയിൽ വർധനവ്. സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയിരിക്കുന്നത്. കൊച്ചിയിൽ 14.2 കിലോഗ്രാമിന്റെ സിലിണ്ടറിന് 720 ഉം 19 കിലോ വാണിജ്യ സിലിണ്ടറിന് 1535 രൂപയും നൽകണം.

പെട്രോൾ ഡീസൽ വിലയിലും വീണ്ടും വർധന. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമായാണ് കൂട്ടിയിരിക്കുന്നത്. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 86.83 രൂപയായും ഡീസലിന് 81.06 രൂപയായും ഉയർന്നു. അമേരിക്കയിൽ എണ്ണയുടെ ശേഖരത്തിൽ കുറവ് വന്നതാണ് വില കൂടാൻ പ്രധാന കാരണം.

LEAVE A REPLY