സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാല്‍ ബാങ്ക് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദേശിയ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തനമാരംഭിച്ച മുലപ്പാല്‍ ബാങ്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ഇനി ഇവിടെനിന്ന് കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ മുലപ്പാല്‍ വാങ്ങാവുന്നതാണ്. പാല്‍പ്പൊടിയുടെ അമിത ഉപയോഗം, അനധികൃത മുലപ്പാല്‍ വില്‍പ്പന തുടങ്ങിയവ തടയുക ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് മുലപ്പാല്‍ ബാങ്കുകള്‍ ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലാ, താലൂക്ക് ആശുപത്രികളിലും പദ്ധതി ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം.



















