രാഹുൽ മാങ്കൂട്ടത്തിലിന്റെ സംരക്ഷകനെന്ന ചോദ്യമുയർത്തി ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ്

വടകരയിൽ ആരാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സംരക്ഷകനെന്ന ചോദ്യമുയർത്തി ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ രംഗത്ത്. എഫ്‌ഐആറിലുള്ള വടകരയിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണം. ആരുടെ ഉടമസ്ഥതയിലാണ് ഫ്‌ളാറ്റുള്ളതെന്ന് കണ്ടെത്തണമെന്നും പ്രശാന്ത് ശിവൻ ആവശ്യപ്പെട്ടു. അതിജീവിതമാരെ അധിക്ഷേപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ തങ്ങളോട് മോശമായി പെരുമാറിയെന്ന് യൂത്ത് കോൺഗ്രസിലെ വനിതാ പ്രവർത്തകർ തന്നെ അന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന ഷാഫി പറമ്പിലിനോട് പരാതി പറഞ്ഞിരുന്നു. എന്നാൽ, രാഹുലിന് സംരക്ഷണമൊരുക്കുന്ന നടപടിയാണ് സംഘടനയുടെ ഭാഗത്തു നിന്നുണ്ടായതെന്നും പ്രശാന്ത് ശിവൻ കുട്ടിച്ചർത്തു.