കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക; പ്ലസ് വൺ പരീക്ഷയെഴുതാൻ യൂണിഫോം നിർബന്ധമില്ല

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പിന്റെ സംയുക്ത യോഗം വ്യാഴാഴ്ച ചേരാൻ തീരുമാനമായി. ഇരു വകുപ്പിലേയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ക്ലാസുകളുടെ ഷിഫ്റ്റ്, കുട്ടികള്‍ക്കുള്ള മാസ്ക്, വാഹന സൗകര്യം തുടങ്ങിയവയില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കിയുള്ള പദ്ധതികളായിരിക്കും തയാറാക്കുക.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിൽ പരീക്ഷ ഒരുക്കങ്ങള്‍ വിലയിരുത്തി തീരുമാനങ്ങള്‍ സ്വീകരിച്ചു. കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക. പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ഇല്ലെങ്കിലും കുഴപ്പമില്ല എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഒരു കാവടത്തിലൂടെ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ഹാളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ശരീരോഷ്മമാവ് കൂടുതല്‍ ഉള്ളവര്‍, ക്വാറന്റൈനില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പ്രത്യേക ക്ലാസ് മുറികളിലായിരിക്കും പരീക്ഷ. കോവിഡ് ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്കും ഇവര്‍ക്കായുള്ള ഇന്‍വിജിലേറ്റര്‍മാര്‍ക്കും പിപിഇ കിറ്റ് നല്‍കും. ക്ലാസ്മുറികളിൽ പേന, കാൽക്കുലേറ്റർ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല.

LEAVE A REPLY