രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച്….യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ദയനീയ സ്ഥിതി ലാഘവത്തോടെ കണ്ടുനില്‍ക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ്. പാര്‍ട്ടിയെ നയിക്കാന്‍ താത്പര്യമില്ലെങ്കില്‍ രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയണം. കോണ്‍ഗ്രസിന്റെ വേരുകള്‍ അറ്റുപോകുന്നത് കാണാന്‍ രാഹുല്‍ ഗാന്ധി കണ്ണുതുറക്കണമെന്നും മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ സംഭവം വിവാദമായതോടെ പിന്നീട് പോസ്റ്റ് പിന്‍വലിച്ചു.

LEAVE A REPLY