‘പുറ്റിങ്ങലില്‍ കുറേ പട്ടികള്‍ ചത്തെ’ന്ന് ഫേസ്ബുക്ക് പോസ്റ്റ്, ഉദ്യോഗസ്ഥനെ പുറത്താക്കി ബാങ്ക്

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഇസാഫ് ബാങ്കിലെ ഉദ്യോഗസ്ഥനെ താല്‍ക്കാലികമായി പിരിച്ചുവിട്ടു. ശൈലേഷ് കെ.എസ് എന്ന ഉദ്യോഗസ്ഥനെ പുറത്താക്കിയ വിവരം ബാങ്ക് തന്നെയാണ് വ്യക്തമാക്കിയത്. ‘പുറ്റിങ്ങലില്‍ കുറേ പട്ടികള്‍ ചത്തു, പിന്നെ പൂരമൊക്കെ കുളമായി’ എന്നായിരുന്നു ഇയാള്‍ പോസ്റ്റ് ചെയ്തത്. കുന്നംകുളം സ്വദേശിയായ ശൈലേഷ് ഇസാഫിന്റെ സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് ആഗ്രോ കോപറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരനാണ്.

ഇയാളെ താല്‍ക്കാലികമായി പുറത്താക്കിയെന്ന വിവരം ഇസാഫിന്റെ പേജിലൂടെയാണ് ബാങ്ക് പങ്കുവെച്ചിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ശൈലേഷ് ഇട്ട പോസ്റ്റിന് ക്ഷമ പറയുന്നുവെന്നും അന്വേഷണാത്മകമായി ഇയാളെ പിരിച്ചുവിട്ടിരിക്കുന്നുവെന്നുമാണ് ബാങ്കിന്റെ കുറിപ്പ്. ശൈലേഷ് കുറിപ്പ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മാരുതി സുസുക്കി എഎം ഓഫീസിലെ ജീവനക്കാരന്‍ ഫഹദ് കെ.പിയേയും തൃശൂര്‍ പൂരത്തിനെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ പുറത്താക്കിയിരുന്നു

LEAVE A REPLY