മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ പച്ചക്കറി

ശരീരത്തിന് വളരെ പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീൻ. എല്ലുകൾ, പേശികൾ, ചർമം, രക്തം എന്നിവയുടെ വളർച്ചയ്ക്ക് പ്രോട്ടീൻ നിർണായകമാണ്. മുട്ടയാണ് പ്രോട്ടീന്റെ മികച്ച ഉറവിടമായി നമ്മളിൽ പലരും കണക്കാക്കുന്നത്. എന്നാൽ മുട്ടയിൽ ഉള്ളതിനെക്കാൾ പ്രോട്ടീൻ അടങ്ങിയ പച്ചക്കറികളുമുണ്ടെന്ന് വ്യക്തമാക്കുകയാണ് ആരോഗ്യവിദഗ്തർ. അതിൽ പ്രധാനിയാണ് മുരിങ്ങക്കായ. മുരിങ്ങക്കായ പ്രോട്ടീൻ സമ്പന്നമാണ്. 100 ഗ്രാം മുരിങ്ങയിലയിൽ ഏകദേശം 9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാൽസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയും മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്. മറ്റൊന്നാണ് കൂണുകൾ. കൂണുകളിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച കൂണിൽ നിന്ന് ഏകദേശം 5-7 ഗ്രാം പ്രോട്ടീൻ ലഭിക്കും. കൂടാതെ വിറ്റാമിനുകൾ, സെലിനിയം, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് കൂണുകൾ എന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. നിരവധി പോഷകങ്ങൾ അടങ്ങിയ ചീര പ്രോട്ടീൻറെ മികച്ച ഉറവിടമാണ്. ഒരു കപ്പ് വേവിച്ച ചീരയിൽ ഏകദേശം 5.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പച്ച ചീരയും അതുപോലെ ചുവന്ന ചീരയുമൊക്കെ ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ ചെയ്യുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.ധാരാളം പ്രോട്ടീൻ അടങ്ങിയ ഒന്നാണ് കോളിഫ്ലവർ. പൊട്ടാസ്യം, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിനുകളായ സി, കെ, ഇരുമ്പ് എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകളുടെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണ് പയർ വർഗങ്ങൾ. ഇവയ്ക്ക് കൊഴുപ്പും കൊളസ്‌ട്രോളും വളരെയധികം കുറവാണ്. മാംഗനീസ്, കോപ്പർ, ഫോസ്ഫറസ്, ഫോളേറ്റ്, സിങ്ക്, ഇരുമ്പ്, മഗ്‌നീഷ്യം എന്നിവയാൽ സമ്പന്നമാണ് കടല, പയർ വർഗങ്ങളെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. എന്നിരുന്നാലും ആഹാരക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടുന്നതാണ് ഉചിതം.