കാഴ്ച ശക്തി കൂട്ടാൻ സഹായിക്കുന്ന പച്ചക്കറി

ക്യാരറ്റ് പതിവായി കഴിക്കുന്നത് കാഴ്ചശക്തി കൂട്ടാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ. ബീറ്റാ കരോട്ടിൻ ഉൾപ്പെടെയുള്ള ക്യാരറ്റിലെ പോഷകങ്ങൾ ആരോഗ്യകരമായ കാഴ്ചയെ പിന്തുണയ്ക്കുകയും കാലക്രമേണ കണ്ണുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ക്യാരറ്റിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരം വിറ്റാമിൻ എ ആയി മാറുന്നു. ഒരു കപ്പ് പച്ച കാരറ്റ് കഴിക്കുന്നത് വിവിധ നേത്രരോ​ഗങ്ങൾ തടയുന്നതിന് മികച്ചതാണെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ തടയാൻ സഹായിക്കുന്ന പോഷകങ്ങൾ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. ക്യാരറ്റിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളെ എഎംഡിയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ക്യാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ക്യാരറ്റ് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ഇവ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുമെന്ന് ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു.