ഭക്ഷണം കഴിച്ചശേഷം ഉടനെ ഇരിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ലെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. ഇത് പുകവലിക്കുന്നതിനേക്കാൾ ധമനികൾക്ക് ദോഷകരമാണെന്നാണ് ആരോഗ്യവിദഗ്തർ സൂചിപ്പിക്കുന്നത്. ശാരീരിക പ്രവർത്തനങ്ങളില്ലാതെ ഒരു ദിവസം 8 മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് നല്ലതല്ല. ഇതുമൂലം പുകവലിക്ക് സമാനമായ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുമെന്ന് പഠനങ്ങളിൽ പറയുന്നു. നിൽക്കുമ്പോഴോ നടക്കുമ്പോഴോ ഉള്ളതിനേക്കാൾ ഇരിക്കുമ്പോൾ മെറ്റബോളിസം ഏകദേശം 30% മന്ദഗതിയിലാകുന്നു. ഇത് ശരീരഭാരം വർധിപ്പിക്കുന്നതിനും ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകും. ഇത് ആതെറോസ്‌ക്ലീറോസിസ് ഉണ്ടാക്കുന്നു. കൂടാതെ ഉപാപചയ വൈകല്യങ്ങൾ, പൊണ്ണത്തടി, ഗ്ലൂക്കോസ് ടോളറൻസ് തകരാറുകൾ, വീക്കം എന്നിവയ്ക്കും കാരണമായേക്കാം. ഇവയെല്ലാം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ മുന്നോടികളാണ്. ഓരോ 2 മണിക്കൂറിലും കുറഞ്ഞത് 15 മിനിറ്റെങ്കിലും നടക്കാൻ ശ്രമിക്കുക. ആരോഗ്യ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഒരു ഡോക്ടറുടെ സേവനം തേടുക.


















