ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണങ്ങളിൽ ഒന്നാണ് ഹൃദയാഘാതം. ധമനികളിൽ കൊഴുപ്പ് അടിയുകയും അതുവഴി ഹൃദയത്തിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുകയും ചെയ്യുന്നതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. ഇപ്പോഴിതാ, ധമനികളിലൂടെയുള്ള രക്തയോട്ടം എങ്ങിനെയാണ് തടസ്സപ്പെടുന്നത് എന്നതിനെക്കുറിച്ച് വ്യക്തമാക്കുകയാണ് ആരോഗ്യവിദഗ്തർ. രക്തക്കുഴലുകൾക്കുള്ളിൽ കൊഴുപ്പ് അടിയുകയും ഇത് പിന്നീട് പ്ലാക്ക് ആയി രൂപപ്പെട്ട് ധമനിയുടെ വലിപ്പം കുറയ്ക്കുകയും ചെയ്യുന്നു. കൊളസ്ട്രോൾ, കൊഴുപ്പ്, കോശങ്ങൾ, കാത്സ്യം, രക്തത്തിലുള്ള മറ്റ് പദാർഥങ്ങൾ എന്നിവ ചേർന്നുള്ള വസ്തുവാണ് പ്ലാക്ക്. ഇടുങ്ങിയ ധമനി പെട്ടെന്ന് തടസ്സപ്പെട്ടാൽ അത് രക്തം കട്ടപിടിക്കുന്നതിനും ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. നെഞ്ചുവേദന, ശ്വാസംമുട്ടൽ, എപ്പോഴും ക്ഷീണം, വിരലുകളിലുണ്ടാകുന്ന മരവിപ്പ്, കാലുകളിലെ നീര്, തുടങ്ങിയ ലക്ഷങ്ങൾ പക്ഷാഘാത സാധ്യത ഇരട്ടിയാക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. കൂടാതെ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ ചികിത്സ അവഗണിക്കാതെ ഉടൻ തന്നെ ഒരു ഡോക്ടറുടെ സേവനം തേടുന്നതാണ് ഉചിതം



















