പുതിയ തലമുറയുടെ പോക്കെങ്ങോട്ട്; കാരണമാറിയാതെ രക്ഷിതാക്കൾ

കുട്ടികളിലെ കുറ്റകൃത്യങ്ങൾ വീണ്ടും തുടർകഥ ആവുന്നു. കഴിഞ ദിവസമാണ് നല്ലളത്ത് പത്താം ക്ലാസ് വിദ്യാർഥിയായ പതിനഞ്ചുകാരിയെ സമപ്രായക്കാരായ ആൺകുട്ടികൾ ചേർന്ന് പീഡനത്തിന് വിധേയമാക്കിയത്. കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പതിനഞ്ചും പതിനാലും വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികള്‍ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡനദൃശ്യം മറ്റൊരു പതിനാലുകാരൻ ഫോണിൽ പകർത്തിയതായും പെൺകുട്ടി കൗൺസലിങ്ങിനിടെ വ്യക്തമാക്കി. സംഭവം അറിഞ്ഞ അധ്യാപകരും ബന്ധുക്കളും വിവരം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവത്തിൽ നല്ലളം പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പ്രതികളായ 3 വിദ്യാർഥികളെയും ഇന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുൻപിൽ ഹാജരാക്കാൻ നിർദ്ദേശിച്ചു.