കേരളത്തില്‍ പാമ്പുകടിയേറ്റുള്ള മരണങ്ങള്ളിൽ കുറവ് എന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ പൂജ്യത്തില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. ഇതിനായി പാമ്പുകടിയേറ്റവര്‍ക്കുള്ള ചികിത്സ വേഗത്തിലാക്കുന്നതിനും ആന്റിവനം പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. കൂടാതെ ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്. ഇവയെല്ലാം വിജയത്തിലേക്കടുക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പാമ്പുകടിയേറ്റ് അഞ്ചുവര്‍ഷം മുമ്പ് ശരാശരി 90 പേര്‍ മരണപ്പെട്ടിരുന്നു എന്നാല്‍ ഇപ്പോള്‍ മരണ നിരക്ക് മുപ്പത്തിമൂന്നാണ്. പ്രതിവര്‍ഷം ശരാശരി 3000 പേര്‍ക്ക് കടിയേല്‍ക്കുമ്പോഴാണിത്. പാമ്പുകടിയേല്‍ക്കുന്നവരില്‍ മൂന്നില്‍ രണ്ടുപേരും തൊഴിലുറപ്പ് തൊഴിലാളികളാണെന്നും വനം വകുപ്പ് വ്യക്തമാക്കി. 2011നുശേഷം കേരളത്തില്‍ 1150 പേര്‍ പാമ്പുകടിയേറ്റ് മരണപ്പെട്ടു എന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.






















